Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travis Head

സി​ഡ്നി ടെ​സ്റ്റ്: ഹെ​ഡി​ന് പി​ന്നാ​ലെ സ്മി​ത്തി​നും സെ​ഞ്ചു​റി; ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ ഓ​സീ​സ് മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 518 എ​ന്ന നി​ല​യി​ലാ​ണ്. 134 റ​ൺ​സ് ലീ​ഡാണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് നി​ല​വി​ലു​ള്ള​ത്.

ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സ്മി​ത്തും ബ്യൂ ​വെ​ബ്സ്റ്റ​റു​മാ​ണ് ക്രീ​സി​ൽ. സ്മി​ത്ത് 129 റ​ൺ​സും ബെ​ബ്സ്റ്റ​ർ 42 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ടെ​സ്റ്റ് ക​രി​യ​റി​ലെ 37-ാം സെ​ഞ്ചു​റി​യാ​ണ് സ്മി​ത്ത് ഇ​ന്ന് നേ​ടി​യ​ത്.

ര​ണ്ടി​ന് 166 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഇ​ന്നും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഹെ​ഡ് പു​റ​ത്തെ​ടു​ത്ത​ത്. 105 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഹെ​ഡ് 163 റ​ൺ​സ് എ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ടെ​സ്റ്റ് ക​രി​യ​റി​ലെ 12-ാം സെ​ഞ്ചു​റി​യാ​ണ് ഹെ​ഡ് ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്.

ടീം ​സ്കോ​ർ 234ൽ ​നി​ൽ​ക്കെ മൈ​ക്ക​ൽ നെ​സെ​ർ ആ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. നെ​സെ​ർ 24 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് ഹെ​ഡ് ഓ​സീ​സി​നെ മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക് ന​യി​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് 54 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് ഹെ​ഡ് മ​ട​ങ്ങി​യ​ത്.

പി​ന്നീ​ടെ​ത്തി​യ ഉ​സ്മാ​ൻ ക​വാ​ജ 17 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. പി​ന്നാ​ലെ 16 റ​ൺ​സെ​ടു​ത്ത അ​ല​ക്സ് ക്യാ​രി​യും പു​റ​ത്താ​യി. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ ആ​റി​ന് 366 എ​ന്ന നി​ല​യി​ലാ​യി. ക്യാ​രി​ക്ക് ശേ​ഷ​മെ​ത്തി​യ കാ​മ​റൂ​ൺ ഗ്രീ​നു​മാ​യി ചേ​ർ​ന്ന് 71 റ​ൺ​സാ​ണ് സ്മി​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ടീം ​സ്കോ​ർ 437ൽ ​നി​ൽ​ക്കെ​യാ​ണ് ഗ്രീ​ൻ പു​റ​ത്താ​യ​ത്. 37 റ​ൺ​സെ​ടു​ത്താ​ണ് ഗ്രീ​ൻ മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ ഏ​ഴി​ന് 437 എ​ന്ന നി​ല​യി​ലാ​യി. പി​ന്നാ​ലെ​യെ​ത്തി​യ ബ്യൂ ​വെ​ബ്സ്റ്റ​ർ സ്മി​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് എ​ട്ടാം വി​ക്ക​റ്റി​ൽ 81 റൺസ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്ക്സ് ര​ണ്ട് വി​ക്ക​റ്റും ജോ​ഷ് ടം​ഗും ജേ​ക്ക​ബ് ബെ​ത​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Latest News

Up